കോഴിക്കോട്: പോക്സോ കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി മുർഷീദ് മുഹമ്മദ്(24)ആണ് പോലീസ് പിടിയിലായത്. പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു പ്രതി. രക്ഷിതാക്കളുടെ പരാതിയിലാണ് ബസ് ഡ്രൈവർ അറസ്റ്റിലായത്.
പെൺകുട്ടികളെ വയനാട്ടിലെ റിസോർട്ടുകളിൽ എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ കൽപ്പറ്റ പൊലീസ് പോക്സോ നിയമപ്രകാരം കേസടുക്കുകയായിരുന്നു. പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments