ഈ വീട് സ്വന്തമാക്കുന്നവർ ചരിത്രത്തിലിടം നേടും. എന്നാൽ വില കേട്ട് ആരും ഞെട്ടരുത്, നാല് കോടി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ശാസ്ത്രജ്ഞൻ നീൽ ആംസ്ട്രോംഗിന്റെ വീടാണിത്. നാല് കോടി (550,000 ഡോളർ)രൂപയ്ക്കാണ് വീട് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ടെക്സയിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിന് സമീപത്താണ് വീട് സ്ഥിതിചെയ്യുന്നത്.
ചന്ദ്രനിലേക്കുള്ള നീൽ ആംസ്ട്രോംഗിന്റെ പ്രശസ്തമായ അപ്പോളോ യാത്രാ സമയത്ത് നീൽ ഇവിയെയായിരുന്നു താമസം. വീട് വിൽക്കാനുണ്ടെന്നും ഇത് വാങ്ങുന്നവർ ചരിത്രത്തിന്റെ ഭാഗമായി മാറുമെന്നുമാണ് മാദ്ധ്യമറിപ്പോർട്ട്. 1964 മുതൽ 1971 വരെ നീൽ ആംസ്ട്രോംഗും കുടുംബവും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ കാലഘട്ടത്തായിരുന്നു നാസയുടെ സുപ്രധാന ജെമിനി, അപ്പോളോ ദൗത്യങ്ങൾ നടന്നത്. ഈ ദൗത്യങ്ങളിലേക്ക് എല്ലാം അദ്ദേഹം പോയത് ഇവിടെ താമസിക്കുമ്പോഴാണ്.
നാല് കിടപ്പുമുറികളും മൂന്ന് ബാത്ത്റൂമുകളുമാണ് വീട്ടിലെ പ്രധാന സൗകര്യങ്ങൾ. നീലിന്റെ മരണത്തിന് ശേഷം ഇവിടെ തമാസിച്ചിരുന്നത് മെലിൻഡ- റിച്ചാർഡ് സതർലാൻഡ് ദമ്പതികളാണ്. 25 വർഷത്തോളം ഇവർ ഇവിടെ താമസിച്ചു. എന്നാൽ ഇത് നീൽ ആംസ്ട്രോംഗ് താമസിച്ചിരുന്ന വീടാണെന്ന് ഇവർ പുറത്തു പറഞ്ഞിരുന്നില്ല, വളരെ രഹസ്യമായി ഇവർ സൂക്ഷിച്ചിരുന്നു.
Comments