പാലക്കാട്: ഭാര്യയെയും മകളെയും അമ്മയെയും കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കൂഴാവൂർ സ്വദേശി സജീവ്(35) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാരകമായി പരിക്കേറ്റ ഇയാളുടെ ഭാര്യ ആതിര (30) മരണപ്പെട്ടു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഇയാൾ സ്വയം കഴുത്തിൽ കുത്തി മരിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവരെ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വൈകിട്ടോടെ ആതിര മരിച്ചു. ആതിരയ്ക്ക് കഴുത്തിനും സജീവിന്റെ അമ്മയ്ക്കും മകൾക്കും ദേഹത്തുമാണ് കുത്തേറ്റത്. പ്രതിയുടെ പിതാവ് പുറത്ത് പോയ തക്കം നോക്കിയാണ് ഇയാൾ കുടുംബത്തെ ആക്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കുറച്ച് ദിവസമായി ശങ്കരന്റെ സ്വഭാവത്തിൽ അസ്വഭാവിക ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. സംഭവത്തിൽ കേസെടുത്ത് പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു.
Comments