തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവ് കെ.എസ്.ബൈജു പണിക്കർ(59) അന്തരിച്ചു. 1987-ൽ പുറത്തിറങ്ങിയ ‘ഒരു മെയ്മാസ പുലരിയിൽ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ് ബൈജു. മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷൻ പരിപാടികളുടെ നിർമാതാവാണ്.
ഗോവ, തിരുവനന്തപുരം ചലച്ചിത്ര മേളകളിൽ നിറസാന്നിദ്ധ്യമായിരുന്നു. നിരവധി കലാ സൗഹൃദസംഘങ്ങളുടെ സാരഥിയായിരുന്നു. കേരളാ പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാണ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ വെള്ളറടയിലെ കുടുംബവീട്ടിലും 10 മുതൽ വി.പി.എം.എച്ച്.എസ്.എസിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.
Comments