കൊല്‍ക്കത്ത: അദ്ധ്യാപകൻ ശകാരിച്ചതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂളിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കൊൽക്കത്തയിലെ കസ്ബയിലാണ് സംഭവം. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ പതിനാറുകാരനെ ഉടന്‍ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രോജക്റ്റ് പൂർത്തിയാക്കാത്തതിന് രണ്ട് അദ്ധ്യാപകർ മകനെ സ്കൂളിൽ വച്ച് ശകാരിച്ചതായി മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ എന്തൊക്കെയോ മറച്ചുവെയ്ക്കുന്നുണ്ടെന്നും മകന്റെ മരണത്തിൽ സംശയമുണ്ടെന്നും രക്ഷിക്കള്‍ പറഞ്ഞു. അപമാനിക്കപ്പെട്ടെന്ന് തോന്നിയതിന് പിന്നാലെയാണ് കൗമാരക്കാരൻ ടെറസില്‍ നിന്ന് ചാടിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
Comments