തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽ പെട്ട് കാണാതായ സംഭവത്തിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. തെക്കേ പുത്തൻപുരയിൽ അജിത്ത് (20), കൊത്തിശ്ശേരി കുടിയിൽ ബിബിൻ (26) സിറാജി(30) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് വഞ്ചി അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കളെ കാണാതായത്.
അപകടസമയത്ത് നാല് പേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാട് സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. അപകടം സംഭവിച്ച ഉടൻ തന്നെ ഒരാൾ നീന്തി കരയ്ക്കു കയറി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടയാൾ അവശനിലയിലായതിനാൽ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിരുന്നില്ല.
Comments