കൊല്ലം: അഞ്ചലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. 65-കാരനായ ഷാജഹാനാണ് വീട്ടിൽ തൂങ്ങി മരിച്ചത്. പരിക്കേറ്റ ഭാര്യ അനീസയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതി ഷാജഹാൻ ലഹരിക്ക് അടിമയായിരുന്നു. നിരന്തരം ഭാര്യയുമായി വഴക്കിട്ടിരുന്ന ഷാജഹാൻ ഇന്ന് രാവിലെയും വഴക്കിട്ടു. പിന്നാലെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൈക്കും കാലിനും കഴുത്തിനും വെട്ടേറ്റ ഇവരെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
ആക്രമണത്തിന് പിന്നാലെ മുറിയിൽ കയറി വാതിലടച്ച ഷാജഹാൻ തൂങ്ങിമരിക്കുകയായിരുന്നു. മരുമകൾ ജോലിക്കും ചെറുമക്കൾ സ്‌കൂളിലും പോയസമയത്താണ് സംഭവം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും.
Comments