എറണാകുളം: നിരോധിച്ച കറൻസിയുമായി നെടുമ്പാശ്ശേരിയിൽ രണ്ടു പേർ പിടിയിൽ. എറണാകുളം മഞ്ഞപ്ര സ്വദേശികളായ വർഗീസ്, സോണി എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് പിടിയലായത്. സിങ്കപ്പൂർ വഴി ഓസ്ടേലിയയിലെ ബ്രിസ്ബെയ്നിലേക്ക് പോകുന്നതിനുള്ള ശ്രമത്തിനിടയിലായിരുന്നു അറസ്റ്റിലായത്.
ഇവരിൽ നിന്നും 33.83 ലക്ഷം രൂപയാണ് കണ്ടെത്തിയത്. രേഖപ്പെടുത്താത്ത 4, 42,060 രൂപയും പിടിച്ചെടുത്തു. നിരോധിച്ച 29,41,000 രൂപയുടെ ആയിരം നോട്ടുകളാണ് കണ്ടെത്തിയത്.
Comments