കോട്ടയം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്ന് രാവിലെ എട്ടുമണിയോടെ ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ. എട്ടരയോടെ ആദ്യഫല സൂചനകൾ പുറത്തുവരും. ലിജിൻലാൽ (എൻഡിഎ),ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി. തോമസ് (എൽഡിഎഫ്) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.
നിലമെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 10000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അട്ടിമറി വിജയം നേടുമെന്ന് സിപിഎമ്മും പ്രതീക്ഷിക്കുന്നു. 9044 വോട്ടിന്റെ ഭൂരിപക്ഷമാണ്് 2021 തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി കരസ്ഥമാക്കിയത്.
8.30 ഓടെ ആദ്യ ഫലംസൂചനകൾ ലഭിക്കും. 2 മണിക്കൂർകൊണ്ട് സമ്പൂർണ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ മുന്നണികൾക്ക് നിർണായകമാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം.
Comments