ഒട്ടാവ: കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ആക്രമണം. ബ്രിട്ടീഷ് പ്രവിശ്യയിൽ ശ്രീമാതാ ഭാമേശ്വരി ദുർഗാദേവി ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടാത്. ക്ഷേത്രങ്ങൾക്ക് നേരെ ഒരു മാസത്തിനുള്ളിൽ തന്നെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ക്ഷേത്ര ഭിത്തികളിൽ പഞ്ചാബ് ഇന്ത്യയല്ലെന്നാണ് എഴുതിയിരിക്കുന്നത്. ഇവയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാനഡയിൽ ഇതിന് മുൻപും സമാനമായ രീതിയിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ കാനഡയിൽ സമീപ കാലത്തായി വർദ്ധിച്ചു വരികയാണ്. ഏപ്രിൽ മാസം ഒന്റാറിയോ പ്രവിശ്യയിലെ സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയും സമാനമായ തരത്തിൽ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ ചുമരുകളിൽ ഹിന്ദു വിരുദ്ധ, ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ പതിപ്പിക്കുകയും ക്ഷേത്ര ഗേറ്റ് നശിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു.
കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമങ്ങളെ വിദേശകാര്യ മന്ത്രാലയം ഇതിന് മുൻപ് തന്നെ അപലപിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാർക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിലും ഖാലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യ വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Comments