തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ നീലംപേരൂർ സ്വദേശി ഷിജു കൃഷ്ണ(45) നാണ് പിടിയിലായത്. പ്രതിയും പെൺകുട്ടിയുടെ അമ്മയും കുറച്ച് കാലമായി സൗഹൃദത്തിലായിരുന്നു. ഈ ബന്ധം മുതലെടുക്കുകയായിരുന്നു പ്രതി. കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ ശേഷം
പീഡന വിവരം മറ്റാരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാൾ കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. തുടർന്ന് പെൺകുട്ടി വിവരം പോലീസ് സ്‌റ്റേഷനിൽ അറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സമയത്ത് പ്രതി ഒളിവിൽ പോയി. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments