ചെന്നൈ: തമിഴ് നടൻ, സംവിധായകൻ മാരിമുത്തു അന്തരിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മരണം സ്ഥിരീകരിച്ചു.
ജയിലറാണ് മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം. സീരിയലുകളിലൂടെ മിനി സ്ക്രീനിലും ശക്തമായ സാന്നിധ്യം അറിയിച്ച നടനാണ് മാരിമുത്തു. എതിർ നീച്ചൽ എന്ന തമിഴ് സീരിയലാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 2008-ൽ പുറത്തിറങ്ങിയ കണ്ണും കണ്ണും ആണ് മാരിമുത്തു സംവിധാനം നിർവഹിച്ച ആദ്യസിനിമ. 2014-ൽ പുറത്തിറങ്ങിയ പുലിവാൽ ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.
1999ൽ വാലി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തെത്തുന്നത്. മമ്മൂട്ടി ചിത്രമായ ഷൈലോക്കിലൂടെ മാരിമുത്തു മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. അകിലൻ, ഐശ്വര്യ എന്നിവരാണ് മക്കൾ.
Comments