പാലക്കാട്: ഷൊർണൂരിലെ കൂനത്തറയിൽ സഹോദരിമാരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പട്ടാമ്പി സ്വദേശി മണികണ്ഠൻ (48) കുറ്റം സമ്മതിച്ചു. മോഷണ ശ്രമത്തിനിടെയുള്ള കൊലയാണെന്ന് പോലീസ് പറഞ്ഞു. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. – കൊല ചെയ്ത ശേഷം വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാരാണ് മണികണ്ഠനെ പിടികൂടി പോലീസിലേൽപ്പിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് കൊലപാതകം നടന്നത്. സംഭവ സമയം ഈ വീട്ടിൽ രണ്ട് സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശബ്ദം കേട്ടാണ് നാട്ടുകാർ കവളപ്പാറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. വീടിന്റെ ഉൾവശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് പൊള്ളലേറ്റ് ശരീരത്തിൽ മുറിഞ്ഞ പാടുകളുമായി മണികണ്ഠൻ വീട്ടിനുള്ളിൽ നിന്നും ഓടിവരുന്നത് നാട്ടുകാർ കണ്ടത്. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ഇയാളെ ഷൊർണൂർ പോലീസിന് കൈമാറുകയായിരുന്നു. അഗ്നി രക്ഷാ സേനയെത്തി തീയണച്ച് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചെങ്കിലും അപ്പോഴേക്കും സരേജിനിയും തങ്കവും മരിച്ചിരുന്നു.
എന്നാൽ തീ കത്തുന്നത് കണ്ടതിനെ തുടർന്ന് വീട്ടിലേയ്‌ക്ക് ഓടിക്കയറിയതെന്നാണ്
പ്രതിയായ മണികണ്ഠൻ ആദ്യം പറഞ്ഞത്. തനിക്കും അപകടത്തിൽ പൊള്ളലേറ്റിട്ടുണ്ടെന്ന് പ്രതി പറഞ്ഞു. എന്നാൽ പോലീസ് ഈ വിശദീകരണം മുഖവിലക്കെടുത്തില്ല. തുർന്നുള്ള വിശദമായി ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
Comments