കോഴിക്കോട്: കൊടുവള്ളി ആവിലോറയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്നവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന കത്തറമ്മൽ പുത്തൻ പീടികയിൽ ഹബീബ് റഹ്മാൻ പോലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. ബെൻസ് കാർ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോൾ കാറിലുണ്ടായിരുന്ന ഇരുവരും അബോധാവസ്ഥയിലായിരുന്നു. അൽപ്പസമയത്തിന് ശേഷം ഇവർ ഉണർന്ന് കാറിൽ പരിശോധിക്കുന്നത് കണ്ട് സമീപവാസികൾക്ക് സംശയം തോന്നുകയായിരുന്നു.
പിന്നാലെ പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് വാഹനത്തിൽ നിന്നും മയക്കുമരുന്ന് ഇലക്ട്രിക് തുലാസ് എന്നിവ കണ്ടെത്തിയത്. പിന്നാലെ നാട്ടുകാർ ചേർന്ന് ഇവരെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിനിടെ കാറിൽ നിന്നും ഇവർ ഒരു പൊതി വലിച്ചെറിഞ്ഞിരുന്നു. തുടർന്ന് പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇവ കണ്ടെത്തി.
Comments