സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 5485 രൂപയും പവന് 43,880 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണ വില എത്തിയിരിക്കുന്നത്.
ഇന്നലെ ഗ്രാമിന് 10 രൂപ വർദ്ധിച്ച് 5,500 രൂപയും പവന് 80 രൂപ വർദ്ധിച്ച് 44,000 രൂപയിലും എത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ ഡോളറിന്റെ മൂല്യത്തിൽ വരുന്ന ചലനങ്ങൾ വീണ്ടും സ്വർണ വിലയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഡോളർ മൂല്യം വർദ്ധിപ്പിച്ചാൽ ഇനിയും സ്വർണ വിലയിൽ ഇടിവ് വരും.
Comments