ന്യൂഡൽഹി: പ്രവാസികൾക്ക് വിദേശത്ത് ഇരുന്ന് ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ അവസരമൊരുക്കി ഇന്ത്യ. നാട്ടിലെ വൈദ്യുതി, ഫോൺ, ഗ്യാസ് ബിൽ, ഇൻഷുറൻസ്,ഡിടിഎച്ച് തുടങ്ങിയ ബില്ലുകൾ രൂപയിൽ തന്നെ അടയ്‌ക്കാൻ കഴിയുന്ന ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റമാണ് (ബിബിപിഎസ്) യുകെ അനുവദിക്കുക.
യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഇടി), വാലറ്റുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെ വിവിധ രീതികളിലൂടെ ബിൽ പേയ്മെന്റുകളിലേക്ക് നേരിട്ട് പണമടയ്‌ക്കാൻ യുകെയിലെ പ്രവാസി ഇന്ത്യക്കാർക്ക് കഴിയും.
ഒമാൻ, കുവൈത്ത്, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം ഇതിനകം പ്രവർത്തനക്ഷമമാണ്. ഇപ്പോൾ സംവിധാനം അതിർത്തികൾ മറിക്കടന്ന് യുകെയിലെത്തിയിരിക്കുകയാണ്. കാനഡ, സിംഗപ്പൂർ തുടങ്ങി എൻആർഐ സാന്നിധ്യമുള്ള മറ്റു രാജ്യങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഭാരത് ബിൽപേ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ നൂപൂർ ചതുർവേദി പറഞ്ഞു. ജി 20 ഉച്ചകോടിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നൊവേഷൻ പവലിയനിൽ സംസാരിക്കുകയായിരുന്നു ചതുർവേദി.
Comments