മെട്രോ റെയിലിൽ സ്കാൻ ചെയ്ത് യാത്ര ചെയ്യാൻ സാധിക്കുന്ന കാർഡുകൾ മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഇത്തരത്തിൽ ബസുകളിലും യാത്ര ചെയ്യാം. പണം നേരിട്ട് നൽകാതെ കാർഡ് മുഖേന അയച്ച് യാത്ര ചെയ്യാനാകും എന്നതാണ് ഇതിന് ജനപ്രീതി ലഭിക്കാനുള്ള കാരണം. ഇപ്പോഴിതാ രാജ്യമെമ്പാടുമുള്ള ഏത് ഗതാഗത മാർഗ്ഗങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു കാർഡ് ജനങ്ങളിലേയ്ക്ക് എത്തുകയാണ്.
റോഡ്, റെയിൽ, ജലം എന്നിവയിൽ ഏത് മാർഗത്തിലൂടെയുള്ള യാത്രയാണെങ്കിലും കാർഡ് ഉപയോഗിച്ച് പണം നൽകാൻ കഴിയും. റൂപേയുടെയും നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയുടെയും സംയുക്ത സഹകരണത്തോടെയാണ് രാജ്യത്തെ ആദ്യ ട്രാൻസിറ്റ് കാർഡ് എസ്ബിഐ പുറത്തിറക്കുന്നത്. ഒരു രാജ്യം ഒരു കാർഡ് എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് പുതിയ കാർഡ് അവതരിപ്പിച്ചിട്ടുള്ളത്. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് വേദിയിലാണ് ആദ്യമായി കാർഡ് പുറത്തിറക്കിയത്. ഇതുപയോഗിച്ച് റീടെയിൽ, ഇ-കൊമേഴ്സ് ഇടപാടുകളും നടത്താനാകും.
Comments