നളന്ദ ; മുഹമ്മദ് നബിയെ മര്യാദ പുരുഷോത്തമൻ എന്ന് വിശേഷിപ്പിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രിയും ആർജെഡി നേതാവുമായ ചന്ദ്രശേഖർ യാദവ് .പിശാചുക്കളുടെ എണ്ണം വർധിച്ചതിന് ശേഷമാണ് ദൈവം മുഹമ്മദ് നബിയെ സൃഷ്ടിച്ചതെന്നും ചന്ദ്രശേഖർ പറഞ്ഞു.
ബിഹാറിലെ നളന്ദ ജില്ലയിലെ ഹിൽസയിൽ ജന്മാഷ്ടമി ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖർ. “ലോകത്ത് പൈശാചികത വർദ്ധിച്ചപ്പോൾ, വിശ്വാസം അവസാനിച്ചപ്പോൾ, സത്യസന്ധമല്ലാത്ത ആളുകളും പിശാചുക്കൾ കൂടുതലായിത്തീർന്നപ്പോൾ, പരമോന്നത ദൈവം മര്യാദ പുരുഷോത്തം പ്രവാചകൻ മുഹമ്മദ് സാഹിബിനെ സൃഷ്ടിച്ചു. ഇസ്ലാം വന്നത് വിശ്വാസികൾക്ക് വേണ്ടിയാണ്. സത്യസന്ധതയില്ലായ്മയ്‌ക്കും തിന്മയ്‌ക്കും എതിരെയാണ് ഇസ്ലാം വന്നത്. എന്നാൽ സത്യസന്ധതയില്ലാത്ത ആളുകൾ തങ്ങളെ മുസ്ലീങ്ങൾ എന്ന് വിളിച്ചാലും ദൈവം അത് അനുവദിക്കില്ല.- ചന്ദ്രശേഖർ പറഞ്ഞു.
പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കൾ രംഗത്ത് വന്നു.
Comments