ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ കരകൗശല ഉത്പന്നങ്ങൾ ലോകരാഷ്‌ട്രങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുന്നതിനുളള വേദിയായി ജി-20 മാറിയെന്ന് സ്പെഷ്യൽ സെക്രട്ടറി മുക്തേഷ് പർദേശി. ജി20യുടെ അവിഭാജ്യഘടകമാണ് കരകൗശല മേഖല. വൺ സ്റ്റേഷൻ, വൺ പ്രൊഡക്ട് എന്ന റെയിൽവേയുടെ പദ്ധതിപോലെ ഭാരതത്തിൽ ‘ഒരു ജില്ല ഒരു ഉത്പന്നം’എന്ന പദ്ധതിയും മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ രീതിയിലുളള ഉത്പന്നങ്ങൾ അവതിരിപ്പിച്ച് രാജ്യത്തിന്റെ യശസ്സ് ഉയർത്താൻ ജി20യിലൂടെ സാധിക്കും. കരകൗശല ഉത്പന്നങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുളള അവസരം പ്രധാനമന്ത്രി നിർമ്മാതകൾക്ക് നൽകി.
ജി 20യുടെ ഭാഗമായി ഭാരത് മണ്ഡപത്തിൽ കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു. രാജ്യത്ത് ഒരു ജില്ല ഒരു ഉത്പന്നം എന്ന തലക്കെട്ടിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകിയിരുന്നു. ഒരു ജില്ല ഒരു ഉത്പന്നം എന്ന പദ്ധതിയുടെ ചിത്രങ്ങൾ ജി20 യുടെ ഭാഗമായി പ്രദർശിപ്പിക്കാൻ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും അവസരം നൽകാൻ ഞങ്ങൾ തീരുമാനിച്ചു.
രാജ്യത്തെ എല്ലാ പ്രദേശങ്ങളും ഇതിന്റെ ഭാഗമായി. നിരവധി ലൈവ് കൗണ്ടറുകളും ഉണ്ട്. ചാന്ദ്രയാനെ മനോഹരമായി വരച്ച മിഥില സ്വദേശിയായ ചിത്രകാരനെ ഭാരത് മണ്ഡപത്തിൽ കാണാൻ സാധിച്ചു. രാജ്യത്തിന്റെ ശാസ്ത്ര നേട്ടങ്ങളെ കലയിലൂടെ ലോകരാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് നാടോടി കലാകാരന്മാർ. – മുക്തേഷ് പർദേശി പറഞ്ഞു.
Comments