തിരുവനന്തപുരം: ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ജനറൽ ആശുപത്രിയിലെ അനസ്തേഷ്യാ വിഭാഗം ഡോക്ടർ ബിപിനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല.
ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. തോട്ടിൽ മൃതദേഹം കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരച്ചിലിൽ തോടിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറും കണ്ടെത്തി. വാഹനത്തിനുള്ളിൽ നിന്നും സിറിഞ്ചും മരുന്നും കണ്ടെത്തിയിട്ടുണ്ട്. മയങ്ങാനുള്ള മരുന്ന് കുത്തിവച്ചതിനുശേഷം തോട്ടിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഡോ. ബിപിൻ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി.
Comments