ശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുടെ റിക്രൂട്ട്മെന്റ് മൊഡ്യൂൾ തകർത്ത് പോലീസ്. പ്രദേശത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 4 ലഷ്‌കർ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. നജിഭത്ത് സ്വദേശികളായ ലത്തിഫ് അഹമ്മദ് ദർ, ഷൗക്കത്ത് അഹമ്മദ് ലോൺ, പുഷ്നാഗ് സ്വദേശികളായ ഇസ്രത്ത്, റസൂൽ എന്നിവരാണ് പിടിയിലായത്.
ഭീകരരുടെ കൈവശം നിന്നും നിന്നും 3 ഹാൻഡ് ഗ്രനേഡുകൾ, 30 എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. പിടിക്കപ്പെട്ട 4 പേരും ലഷ്‌കർ-ഇ- ത്വയ്ബയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമാകാൻ തുടങ്ങുന്ന വേളയിലാണ് പോലീസിന്റെ പിടിയിൽ ഇവർ കുടുങ്ങുന്നത്.
ഭീകരരായ ഉമർ ലോൺ, എഫ്ടി ഉസ്മാൻ എന്നിവരും ഈ സംഘത്തിന്റെ ഭാഗമാണ്. ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണെന്നും പ്രതികൾക്കെതിരെ യുഎ(പി) ആംസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Comments