നിക്ഷേപകരെ ആകർഷിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് യുകെ എക്സ്ചെക്കർ ചാൻസലർ ജെറമി ഹണ്ട്. ജി20 രാജ്യങ്ങളിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ഇന്ന് നിക്ഷേപകർ പരിഗണിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. ഈ വർഷവും അടുത്ത വർഷവുമായി അതിവേഗം വളരുന്ന ജി20 രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. 2047-ഓടെ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറാന്നുള്ള വ്യക്തതമായ മാർഗരേഖയാണ് ഈ കാണിക്കുന്നത്. വലിയ അവസരങ്ങളാണ് ഇതോടെ സജ്ജമാകുന്നതെന്നും ജെറമി ഹണ്ട് വ്യക്തമാക്കി.
ജി20 ഉച്ചകോടി വൻ വിജയമായതിന് പിന്നാല ലോകരാഷ്‌ട്രങ്ങൾ ഒന്നടങ്കം ഇന്ത്യയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ജി20 പ്രഖ്യാപനത്തിന് ഐകകണ്‌ഠേന പിന്തുണ നൽകിയത് ഇന്ത്യൻ അദ്ധ്യക്ഷ സ്ഥാനത്തിന് ലഭിച്ച വലിയ സ്വീകാര്യതയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളുടെ പ്രതിഫലനമാണ് ഇത്.
Comments