ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ മദ്രസകളിൽ ഇനി സംസ്കൃതവും പഠന വിഷയം . എൻസിഇആർടിയുടെ കീഴിലുള്ള വിഷയങ്ങൾ സംസ്ഥാനത്തെ മദ്രസകളിൽ പഠിപ്പിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു . മദ്രസകളിൽ, മുസ്ലീം വിദ്യാർത്ഥികൾക്ക് അറബിക് അല്ലെങ്കിൽ സംസ്കൃതം, ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലെ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ കഴിയും.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിലായി നാല് മദ്രസകളാണ് നവീകരിക്കുന്നത്. ‘ഒരു കൈയിൽ ലാപ്ടോപ്പ്, മറു കൈയിൽ ഖുർആൻ’ എന്ന മുദ്രാവാക്യമാണ് മദ്രസകൾക്ക് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ആധുനിക മദ്രസകൾ നിർമിക്കുകയാണെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു . ഇതിൽ NCERT വിഷയങ്ങൾ പഠിപ്പിക്കും. സംസ്കൃത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മദ്രസ വിദ്യാഭ്യാസ സമിതിയിൽ ഉൾപ്പെട്ട ഒരു വിദ്യാർത്ഥി സംസ്കൃതത്തിൽ ഖുറാൻ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments