സൂറത്ത് : പാകിസ്താനെ തോൽപ്പിച്ച ഇന്ത്യയുടെ വിജയം ആഘോഷിച്ച ഹിന്ദു യുവാക്കൾക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണം . ഗുജറാത്തിലെ സൂറത്തിൽ നടന്ന ആഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത് .
ഇന്ത്യ വിജയിച്ചതിനു പിന്നാലെ ഇന്നലെ രാത്രി സൂറത്തിലെ സയ്യിദ്പുര മാർക്കറ്റിന് സമീപം ആളുകൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു . ഇതിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളായ ചിലർ ആഘോഷത്തിനെതിരെ രംഗത്തെത്തി . പിന്നാലെ സയ്യിദ്പുര മാർക്കറ്റിന് സമീപം മദ്രസയിൽ നിന്നടക്കമുള്ള യുവാക്കൾ തടിച്ചുകൂടി.
ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്ന സുമിത് വധേലിനെ സംഘം ക്രൂരമായി ആക്രമിച്ചു. ഈ സംഭവത്തിൽ അഭിഭാഷകൻ ഉൾപ്പെടെയുള്ള തീവ്ര ഇസ്ലാമിസ്റ്റുകൾ അക്രമസംഘത്തിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു . സംഭവത്തെ തുടർന്ന് ലാൽഗേറ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments