ന്യൂഡൽഹി : സനാതൻ ധർമ്മവുമായി ബന്ധപ്പെട്ട മന്ത്രി ഉദയനിധി സ്റ്റാലിന്റെ അപലപിച്ച് പ്രസ്താവനകളെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തലവൻ മൗലാന ബദറുദ്ദീൻ അജ്മൽ . ആരുടെ മതത്തെപ്പറ്റിയും ആരെങ്കിലും എന്തും പറയുന്നത് വളരെ തെറ്റാണ് . ഓരോ വ്യക്തിയും മറ്റുള്ളവരുടെ മതത്തെ ബഹുമാനിക്കണമെന്നും അജ്മൽ പറഞ്ഞു.
” നോക്കൂ, ഇത് വളരെ മോശമായ കാര്യമാണ്, ആരു ഏത് മതത്തിന്മേൽ എന്ത് ചെയ്താലും, ഈ ഞാൻ ചെയ്താലും അത് മോശമാണ്, അത് തെറ്റാണ്, എല്ലാവരും മറ്റൊരാളുടെ മതത്തെ ബഹുമാനിക്കുകയും ആദരിക്കുകയും വേണം, ഇത്തരത്തിലുള്ള പ്രസ്താവനകൾ ഞങ്ങൾ അംഗീകരിക്കുന്നില്ല, ഞങ്ങൾ അതിനെ മോശമായി കണക്കാക്കുകയും നിരസിക്കുകയും ചെയ്യുന്നു.“ – ബദറുദ്ദീൻ അജ്മൽ പറഞ്ഞു.
സനാതനധർമ്മം ഡെങ്കിപ്പനി,മലേറിയ എന്നിവയെപോലെയാണെന്നും ഉന്മൂലനം ചെയ്യണമെന്നുമുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത് .
Comments