വയനാട്: വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയ്ക്ക് മുന്നിലാണ് ബന്ധുക്കൾ പ്രതിഷേധവുമായെത്തിയത്. മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.
ഇന്ന് രാവിലെയാണ് ട്രക്കിംഗിനിടെ കാട്ടാനയുടെ ആക്രമണത്തിൽ താത്കാലിക വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടത്. പുളിഞ്ഞാൽ സ്വദേശി തങ്കച്ചൻ (47) ആണ് മരിച്ചത്. വെള്ളമുണ്ട ഫോറസ്റ്റ് ഡിവിഷനിൽ നിന്നും വനംവകുപ്പ് നടത്തുന്ന ട്രക്കിംഗ് സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. തങ്കച്ചനൊപ്പം ഉണ്ടായിരുന്ന സഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
Comments