ഒട്ടാവ: കാനഡയിലെ ഇന്ത്യൻ എംബസി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിഘടനവാദ സംഘടന. ജി 20 സമ്മേളനത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഘടനവാദ സംഘടന ഭീഷണിയുമായി എത്തിയത്. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ തിരിച്ച് വിളിച്ചില്ലെങ്കിൽ അക്രമം അഴിച്ച് വിടുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ ഭീഷണി സന്ദേശമാണിതെന്നാണ് കനേഡിയൻ സർക്കാർ സ്രോതസ്സുകൾ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച ജി20 സമ്മേളനത്തിൽ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യ-കാനഡ ബന്ധത്തിന്റെ പുരോഗതിക്ക് പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം അനിവാര്യമാണെന്നും നരേന്ദ്ര മോദി ട്രൂഡോയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസി അടച്ചുപൂട്ടണമെന്ന ഭീഷണിയുമായി വിഘടനവാദ സംഘടനകൾ രംഗത്ത് എത്തിയത്.
Comments