ന്യൂഡൽഹി: എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാക്കാനാണ് ‘ആയുഷ്മാൻ ഭവ അഭിയാൻ’ ക്യാമ്പെയിൻ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. സബ്കാ സാത്ത് സബ്കാ വികാസിലൂടെ ആയുഷ്മാൻ ഭവ ക്യാമ്പെയിൻ ആരോഗ്യ പരിപാലന രംഗത്ത് വലിയ സംരംഭമായി ഉയർന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭവ ക്യാമ്പെയിൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘ആയുഷ്മാൻ ഭവ അഭിയാൻ’ ആരംഭിച്ചതിന് ശേഷം ആയുഷ്മാൻ ആപ്കെ ദ്വാർ, ആയുഷ്മാൻ മേള, ആയുഷ്മാൻ ഗാവ് എന്നിവയുൾപ്പെടെ മൂന്ന് വ്യത്യസ്ത സംരഭങ്ങൾ രാജ്യത്ത് ആരംഭിച്ചു. ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പിന്തുണ വളരെ പ്രശംസനീയമാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്’ മാണ്ഡവ്യ പറഞ്ഞു.
‘ആയുഷ്മാൻ ഭവ പദ്ധതിയിലൂടെ ആരോഗ്യ സംരക്ഷണം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ ഒരു പുതിയ അദ്ധ്യായം രചിക്കാൻ പോകുകയാണ്. ആയുഷ്മാൻ ഭവ പദ്ധതിയിൽ അവയവ-രക്തദാന ക്യാമ്പെയിനുകളും സംഘടിപ്പിക്കും. ആരോഗ്യകരമായ ഭാരതവും ആരോഗ്യകരമായ ലോകവും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം നാം ഓർക്കണം. രാജ്യത്തെ പൗരന്മാരുടെ ജീവിതം ഭദ്രമാക്കുന്നതിനാണ് പ്രധാനമന്ത്രി ഏറ്റവും പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്തെ ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Comments