ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2028-ൽ പ്രവർത്തനസജ്ജമാകും. 4.8 ഹെക്ടർ വിസ്തൃതിയിലാണ് ബാന്ദ്ര കുർള കോംപ്ലക്‌സ് റെയിൽവേ സ്റ്റേഷൻ ഒരുങ്ങുന്നത്. ഭൂഗർഭ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. 2028 മാർച്ചോടെ സ്‌റ്റേഷന്റെ പണി പൂർത്തിയാകുമെന്നും പ്രവർത്തനസജ്ജമാകുമെന്നും പ്രതീക്ഷയിലാണ് രാജ്യം.
പദ്ധതി ആരംഭിച്ച് 54 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നീക്കം. ഭൂഗർഭ രീതിയിലാണ് സ്റ്റേഷന്റെ നിർമ്മാണം. സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കും. 32 മീറ്റർ ആഴത്തിലാണ് പ്രോജക്ട് നടപ്പിലാക്കുക. ഇവിടെ നിന്നും ഏകദേശം 18 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് നീക്കം ചെയ്യാനാണ് തീരുമാനം. മണ്ണ് തകർന്ന് വീണ് തടയുന്നതിനായി സമഗ്രമായ രണ്ട് സപ്പോർട്ട് സിസ്റ്റം സ്ഥാപിക്കും. ഇന്ന് മുതൽ അടുത്ത വർഷം ജൂൺ വരെ വിവിധ പ്രദേശങ്ങളിലെ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട. ഡയമണ്ട് ജംഗ്ഷൻ മുതൽ JSW ഓഫീസ് വരെയുള്ള ഭാഗവും
ബികെസി റോഡ് പ്ലാറ്റിന ജംഗ്ഷൻ മുതൽ മോത്തിലാൽ നെഹ്റു നഗർ ട്രേഡ് സെന്റർ വരെയുള്ള പ്രദേശത്തുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഭൂഗർഭ ടെർമിനസ് മൂന്ന് ഭാഗങ്ങളാണ് ഉള്ളത്…
- ടിക്കറ്റിംഗിനും റിഫ്രഷ്മെന്റ് സേവനങ്ങൾക്കുമായി ആദ്യ ലെവൽ പ്രവർത്തിക്കും.
- ബുള്ളറ്റ് ട്രെയിൻ ടെർമിനസിനും സമീപത്തെ മെട്രോ സ്റ്റേഷനും ഇടയിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്ന ഇന്റർചേഞ്ച് ഏരിയയായി രണ്ടാം നില പ്രവർത്തിക്കും.
- ട്രെയിൻ വരവും പുറപ്പെടലും സുഗമമാക്കുന്നതിനായി ആകെ ആറ് പ്ലാറ്റ്ഫോമുകളാണുള്ളത്. ഇത് മൂന്നാം നിലയിൽ പ്രവർത്തിക്കുക
Comments