ന്യൂഡൽഹി: ശാക്തീകരണത്തിനുള്ള മാദ്ധ്യമമായി ഹിന്ദി മാറുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ ഇന്ത്യൻ ഭാഷകളെയും ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് ഭാഷകളുമായി ഹിന്ദി ഇതുവരെ മത്സരിച്ചിട്ടില്ല, ഇനി മത്സരിക്കുകയുമില്ല, അത്രമാത്രം വലുതാണ് ഹിന്ദി എന്ന ഭാഷയും അതിന്റെ മഹത്വമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ സർഗാത്മകവും അല്ലാത്തതുമായ ആവിഷ്‌കാരം വ്യക്തമാക്കുന്നതാണ് നമ്മുടെ ഭാഷ. ഭാരതത്തിലെ എല്ലാ ഭാഷകളും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ എല്ലാ ഭാഷകളെയും പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അത്തരത്തിൽ കേന്ദ്ര സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം നടപ്പിലാക്കും. ഹിന്ദി ദിവസ് ആശംസകൾ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഭാഷകളുടെ വൈവിധ്യങ്ങളെ ഒന്നിപ്പിക്കുന്നത് ഹിന്ദിയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഭാഷയാണ് ഹിന്ദി, ജനാധിപത്യത്തിന്റെ ഭാഷയാണ് ഹിന്ദി. വിവിധ ഇന്ത്യൻ ഭാഷകളെയും പ്രാദേശഷിക ഭാഷകളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
പല ഭാഷകളിലും ഉപ ഭാഷകളിലും ഉള്ള രാജ്യമായ ഇന്ത്യയിൽ ഐക്യത്തിന്റെ വികാരം ഉളവാക്കിയ ഭാഷാണ് ഹിന്ദി. സ്വാതന്ത്ര്യസമര കാലത്ത് രാജ്യത്ത് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കോട്ടും ആശയവിനിമയത്തിന്റെ ഭാഷ എന്ന നിലയിൽ പ്രവർത്തിച്ചത് ഹിന്ദിയാണ്. സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യത്തിന് ശേഷവും ഹിന്ദി വഹിച്ച പങ്ക് പരിഗണിച്ച് സെപ്റ്റംബർ 14, ഭരണഘടന ശിൽപികൾ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. അന്നുമുതലാണ് ഇന്നേ ദിവസം ഹിന്ദി ദിവസ് ആയി ആചരിക്കുന്നത്.
Comments