ന്യൂഡൽഹി: ദക്ഷിണേഷ്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനമായ ബ്ലൂ ഡാർട്ട് ഇന്ത്യയിലെ ‘ഡാർട്ട് പ്ലസ്’ എന്ന പേരിലുള്ള സേവനത്തിന് ‘ഭാരത് ഡാർട്ട്’ എന്ന് നാമകരണം ചെയ്തു. വിശദമായ ചർച്ചകൾക്കൊടുവിലാണ് പേര് മാറ്റം. ഭാരതം എന്ന പേരിന് ഉപഭോക്താക്കളുടെ വലിയ പിന്തുണ ഉണ്ടെന്ന വിലയിരുത്തലിലാണ് നീക്കമെന്ന് കമ്പനി സൂചിപ്പിച്ചു.
വളരെ സുപ്രധാനമായ ഒരു തീരുമാനം ആണിതെന്നും ഇന്ത്യൻ ജനതയുടെ ആവശ്യങ്ങളോട് കൃത്യമായ സമീപനമാണ് ബ്ലൂ ഡാർട്ട് കൈക്കൊള്ളുന്നതെന്നും സിഇഒ-ഡിഎച്ച്എൽ ഇ-കൊമേഴ്സ് പാബ്ലോ സിയാനോ പറഞ്ഞു. ടയർ II, ടയർ III നഗരങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിൽ സേവനയോഗ്യമായ സ്ഥലങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ആവേശകരമായ ഒരദ്ധ്യായത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഭാരത് ഡാർട്ട് എന്ന് ബ്ല്യൂ ഡാർട്ട് എംഡി ബാൽഫോർ മാനുവൽ പ്രതികരിച്ചു.
‘2047-ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കാനൊരുങ്ങുമ്പോൾ, ഇ-കൊമേഴ്സ്, ലോജിസ്റ്റിക്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ സുപ്രധാനമാണ്. ഭാരത സർക്കാരിന്റെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ബ്ല്യൂ ഡാർട്ട് കൈക്കൊള്ളുന്നത്.
Comments