കൊല്ലം: വയോധികന് സ്വകാര്യ ബസ് ജീവനക്കാരനിൽ നിന്ന് ക്രൂരമർദ്ദനം. അഞ്ചൽ കൊച്ചു കുരുവിക്കോണം സ്വദേശി വാസുദേവൻ(65) നാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ പുനലൂർ- അഞ്ചൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഉപാസന ബസ്സിലെ കണ്ടക്ടറാണ് വയോധികനെ മർദ്ദിച്ചത്. പരിക്കേറ്റ വാസുദേവൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
വാസുദേവൻ ഇറങ്ങേണ്ട സ്ഥലത്തുനിന്നും കുറച്ച് മാറി ബസ് നിർത്തിയതാണ് തർക്കത്തിന് കാരണമായത്. തുടർന്ന് കണ്ടക്ടർ ഇയാളെ അസഭ്യം പറയുകയും ബസ്സിൽ നിന്നും ഇറങ്ങിയ ശേഷം പിന്നിലൂടെ വന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് വാസുദേവൻ പറയുന്നു. വയോധികന്റെ തലയ്‌ക്കും കൈയ്‌ക്കും നടുവിനുമാണ് മർദ്ദമേറ്റിരിക്കുന്നത്. തുടർന്ന് വാസുദേവന്റെ പരാതിയിൽ അഞ്ചൽ പോലീസ് കേസെടുത്തു.
പരിക്കേറ്റ വാസുദേവനെ അഞ്ചൽ സർക്കാർ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പോലീസ് വയോധികന്റെ മൊഴിയെടുത്ത ശേഷം ബസ് കണ്ടക്ടർ ആരോമലിനെ കസ്റ്റഡിയിലെടുത്തു.
Comments