ദേശീയ ഹിന്ദി ദിനമായാണ് സെപ്തംബർ 14 ആചരിക്കുന്നത്. 1949 സെപ്തംബർ 14 നാണ് ഇന്ത്യൻ ഭരണഘടന ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിച്ചത്. ഇതിന്റെ ഓർമയ്‌ക്കായിട്ടാണ് എല്ലാവർഷവും സെപ്തംബർ 14ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 പ്രകാരമാണ് ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുത്തത്.
ഇന്ത്യ സ്വതന്ത്രമായതോടെ ഭാഷയുടെ വ്യാപ്തി വർദ്ധിപ്പിക്കാനായിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്‌ക്ക് ഒരു ഔദ്യോഗിക ഭാഷ നൽകുന്നത്. ഹിന്ദിയും ഉറുദുവും കൂടിച്ചേര്‍ന്ന ഹിന്ദുസ്ഥാനി ഭാഷയില്‍ നിന്നും ഹിന്ദിയെ സ്വതന്ത്രമാക്കി ദേശീയ ഭാഷയാക്കുന്നതിന് പിന്നില്‍ നിരവധി പ്രമുഖരുടെ അക്ഷീണ പരിശ്രമമുണ്ട്. കക കലേക്കര്‍, മൈഥിലി ശരണ്‍ ഗുപ്ത്, സേത്ത് ഗോവിന്ദ് ദാസ് എന്നിവര്‍ ഇതില്‍ ചിലര്‍ മാത്രം.
ഏകദേശം 425 ദശലക്ഷം ആളുകൾ അവരുടെ ഒന്നാം ഭാഷയായി ഹിന്ദിയും 120 ദശലക്ഷം ആളുകൾ രണ്ടാം ഭാഷയായി ഹിന്ദിയും സംസാരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ബീഹാർ, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഹിന്ദി പ്രധാനമായും സംസാരിക്കുന്നത്. രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ മൗറീഷ്യസ്, നേപ്പാൾ, ഫുജി, സുരിനാം, ഗയാന, ട്രിനിഡാഡ്, ടൊബാഗോ എന്നിവിടങ്ങളിലും ഹിന്ദി ഭാഷ സംസാരിക്കാറുണ്ട്.
ഹിന്ദി ദിവസില്‍ ഇന്ത്യയുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. സ്‌കൂളുകളില്‍ സാഹിത്യ സാംസ്‌കാരിക പരിപാടികള്‍, ഹിന്ദി മത്സരങ്ങള്‍ തുടങ്ങിയവയും നടത്തപ്പെടുന്നു. കൂടാതെ ഡല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹിന്ദി ഭാഷയിൽ സമഗ്ര സംഭാവന നല്‍കിയ മഹത് വ്യക്തികൾക്ക് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുന്ന പതിവുമുണ്ട്.
ലോക ഹിന്ദി ദിനവും, ദേശീയ ഹിന്ദി ദിവസും ഹിന്ദി ഭാഷയെ ആദരിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനുമായാണ് ആചരിക്കുന്നത്. ഈ രണ്ട് ദിനങ്ങളുടെയും തീയതികള്‍ വ്യത്യസ്തമാണ്. ജനുവരി 10 ന് ലോക ഹിന്ദി ദിനം ആചരിക്കുമ്പോള്‍, ദേശീയ ഹിന്ദി ദിനം സെപ്റ്റംബര്‍ 14 ആണ് ആചരിക്കുന്നത്.
Comments