തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നിലെ മുത്തശ്ശി ആലിന് രണ്ടാം ഘട്ട ചികിത്സകൾ ആരംഭിച്ചു. കട വേരുകൾക്ക് ക്ഷതം ഏൽക്കാത്ത രീതിയിൽ ഇന്നലെ ആലിന്റെ ചുറ്റുപാടും വൃത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ജൈവ ചികിത്സ നടക്കുക. പുതിയതായി വന്നിട്ടുള്ള വേരുകൾ ബലപ്പെടുത്തുകയും മരത്തിന്റെ തൊലിയുടെ പുറത്തുള്ള ഫംഗസുകളെ നശിപ്പിക്കുകയും തടിയിൽ അടുത്തിടെ മുളച്ച നാമ്പുകൾക്ക് കൂടുതൽ കരുത്ത് നൽകുകയും ചെയ്തു.
ഇതിന് വേണ്ടി പീച്ചിയിലെ കേരള വനം ഗവേഷണ കേന്ദ്രത്തിൽ നിന്നും ഇവിടുത്തെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ തയാറാക്കിയ ജൈവ മരുന്നുകൾ എത്തിച്ചു. ഈ മരുന്നുകളാണ് ചികിത്സയിൽ ഉപയോഗിച്ചത്. ആലിന്റെ തൊലിപ്പുറത്തായി കണ്ടെത്തിയ ഫംഗസുകളെ നശിപ്പിക്കുന്നതിനായി ജൈവവളം തളിച്ചു. കൂടാതെ പുതിയ തളിരിലകൾക്ക് പച്ച നിറം നന്നായി ലഭിക്കുന്നതിന് വേണ്ടി ചികിത്സയും നടത്തി. ഇനി മൂന്നാഴ്ചയ്ക്ക് ശേഷമാകും മൂന്നാം ഘട്ട ജൈവ ചികിത്സ നടക്കുക.
Comments