പാറ്റ്‌ന: ഹിന്ദു ഇതിഹാസ കാവ്യമായ രാമചരിതമാനസിൽ പൊട്ടാസ്യം സയനൈഡ് അടങ്ങിയിട്ടുണ്ടെന്ന വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രിയും ആർജെഡി നേതാവുമായ മന്ത്രി ചന്ദ്രശേഖർ. വേദങ്ങൾക്കെതിരാണ് താനെണെന്നും അതിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ബീഹാറിൽ ഹിന്ദി ദിനത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് സനാതന ഗ്രന്ഥങ്ങൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്.
രാമചരിത മാനസത്തിൽ നിറമില്ലാത്ത ഉപ്പായ പൊട്ടാസ്യം സയനൈഡ് അടങ്ങിയിട്ടുണ്ട്. താൻ അങ്ങനെ പറഞ്ഞാൽ, ആളുകൾ എന്നോട് ദേഷ്യപ്പെടും. ആളുകൾ എന്റെ തലയ്‌ക്ക് 10 കോടി രൂപ പ്രഖ്യാപിക്കും മന്ത്രി പരിഹസിച്ചു.
ഇതാദ്യമായല്ല ഹിന്ദു മതഗ്രന്ഥത്തിനെതിരെ മന്ത്രി വിമർശനം ഉന്നയിക്കുന്നത്. ഈ വർഷം ജനുവരിയിൽ രാംചരിതമനസ് സമൂഹത്തിൽ വിദ്വേഷം പരത്തുന്നു എന്ന് ചന്ദ്രശേഖർ പറഞ്ഞത് വിവാദമായിരുന്നു. ബിഹാർ ഗവർണർ ഫാഗു ചൗഹാൻ പങ്കെടുത്ത ചടങ്ങിലാണ് ആർജെഡി നേതാവിന്റെ പരാമർശം. വിദ്യാഭ്യാസം നേടിയാൽ സമൂഹത്തിലെ താഴേത്തട്ടിലുള്ളവർ വിഷലിപ്തമാകുമെന്ന് അതിൽ പറയുന്നുണ്ടെന്നും രാമചരിതമനസ് പോലുള്ള പുസ്തകങ്ങൾ സാമൂഹിക വിഭജനം സൃഷ്ടിക്കുന്നുവെന്നാണ് ചന്ദ്രശേഖർ പൊതുസമ്മേളനത്തിൽ പറഞ്ഞത്.
കൃഷ്ണ ജന്മാഷ്ടമിയുടെ ഒരു പരിപാടിയിൽ സംസാരിക്കവെ, ഇസ്ലാംമത സ്ഥാപകനായ മുഹമ്മദ് നബി ‘മര്യാദ പുരുഷോത്തമൻ’ ആണെന്ന് ഇതേ മന്ത്രി പറഞ്ഞിരുന്നു.
Comments