ന്യൂഡൽഹി: കിഴക്കൻ നാടുകളുമായുള്ള വ്യാപാരത്തിന് ഇന്ത്യ ഉപയോഗിച്ചരുന്ന പുരാതനപാതക്ക് അക്കാലത്ത് സിൽക്ക് റൂട്ട് പാതയെക്കാൾ പ്രാധാന്യമുണ്ടായിരുന്നു എന്ന് ചരിത്രകാരൻ വില്യം ഡാൾറിംപിൾ. സിൽക്ക് പാത കിഴക്കിനെ സംമ്പന്ധിച്ച് പ്രധാന്യമില്ലാത്ത പാതയായിരുന്നു. സിൽക്ക് പാതയെ ഷി ജിൻപിംഗ് സൈനികവൽക്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നിങ്ങൾ റോമാക്കാരുടെ കാലത്തെ ക്ലാസിക്കൽ കാലഘട്ടം നോക്കുകയാണെങ്കിൽ, കിഴക്കും – പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തിന് ചൈനയുമായി യാതൊരു ബന്ധവുമില്ല, ഇന്ത്യയുമായി ആയിരുന്നു ബന്ധം. കര മാർഗമല്ല ചെങ്കടലിലൂടെയാണ് നടന്നത്. ഒരു പ്രധാന ലോക സാമ്പത്തിക വഴിയായിരുന്നു ചെങ്കടൽ പാതയെന്ന് അദ്ദേഹം പറഞ്ഞു. ഇത് തെളിയിക്കുന്ന ചരിത്രരേഖകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കാർ വൻതോതിൽ കയറ്റുമതി ചെയ്യുന്നതിനാൽ റോമൻ ലോകത്തിലെ സ്വർണമെല്ലാം ഇന്ത്യയിലേക്ക് ഒഴുകുന്നുവെന്ന് റോമൻ ഭൂമിശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ പ്ലിനി പരാതിപ്പെട്ടതിന്റെ രേഖകൾ ലഭ്യമാണെന്ന് ഡാൽറിംപിൾ പറഞ്ഞു.
റോമൻ സ്ത്രീകൾ ഇന്ത്യയിൽ നിന്നുള്ള പട്ട്, രത്നങ്ങൾ, മറ്റ് വിദേശ വസ്തുക്കൾ എന്നിവ ധരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പ്ലിനി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അവർക്ക് റോമൻ കമ്പിളിയിൽ സന്തോഷിക്കാൻ കഴിയാത്തത് എന്നും പരാതിയിൽ ചേർത്തിരുന്നു. 250 റോമൻ ചരക്കുകപ്പലുകൾ മാത്രം ഒരു വർഷത്തിൽ ഒരു തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്ക് തിരിക്കുന്നുണ്ടെന്നും പ്ലിനി പറഞ്ഞു, ഗുജറാത്തിലെ ബറൂച്ചിലേക്കും കേരളത്തിലെ കൊച്ചിക്കടുത്തുള്ള മുസിരിസിലേക്കും റോമൻ കപ്പലുകൾ സർവീസ് നടത്തിയിരുന്നു. ഇന്ത്യക്കാർക്ക് റോമിൽ അധികമൊന്നും വാങ്ങാനില്ലായിരുന്നു. അതിനാൽ, വ്യാപാരത്തിന്റെ സന്തുലിതാവസ്ഥ ഇന്ത്യക്ക് അനുകൂലമായിരുന്നു, അതുകൊണ്ടാണ് പതിനായിരക്കണക്കിന് റോമൻ നാണയങ്ങൾ നിങ്ങൾ ഇന്ത്യയിൽ നിന്ന് കണ്ടെത്തുന്നത്. വാസ്തവത്തിൽ, ഇറ്റലി ഒഴികെയുള്ള മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ റോമൻ നാണയങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്.
ഈജിപ്തിലെ പ്രധാന തുറമുഖമായ ബറൈനിൽ നടത്തിയ ഖനനത്തിന്റ അടിസ്ഥാനത്തിൽ ഭഗവാൻ കൃഷ്ണന്റെയും ബലരാമന്റയും ബുദ്ധന്റയും പ്രതിമകൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ മുസിരിസിലും അരിക്കമേഡിലും നടന്ന ഖനനങ്ങൾ വ്യാപാരബന്ധങ്ങളുടെ ധാരാളം തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. മുസിരിസ് പാപ്പിറസ് ആണ് ഏറവും പ്രാധാന്യമേറിയ തെളിവ്. ഇത് വിയന്നയിൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു. അത് കേരളത്തിലെ ഒരു വിതരണക്കാരനുമായി ഉണ്ടാക്കിയ വ്യപാര കരാർ ആണ്. വൻ തുകയാണിതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐശ്വര്യ സമ്പൂർണ്ണമായ ഇന്ത്യൻ ക്ലാസിക്കൽ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പേകുന്ന വ്യാപാര പാതയാണ് ഇപ്പോൾ ഭാരതത്തിന്റ നേതൃത്വത്തിൽ പുനരുജ്ജീവിപ്പുക്കാൻ ഒരുങ്ങുന്നത്.
ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് വ്യാപാര പാത രണ്ട് വ്യാപാര പാതകളുടെ ഏകോപനമാണ്. ഒരു പാത ഗൾഫിലേക്കും മറ്റൊന്ന് ഗൾഫിൽ നിന്ന് യൂറോപ്പിലേക്കും. കപ്പൽ-റെയിൽ ഗതാഗത പാതയായിരിക്കും ഇതിന്റ നിർമ്മാണം. 20 ലക്ഷം കോടി മുടക്കി നിർമ്മിക്കുന്ന പാത ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ജോർദാൻ, ഇസ്രായേൽ, യൂറോപ്പ് എന്നിവയ്‌ക്ക് പരസ്പരം വ്യാപാരം നടത്താനും മറ്റ് പങ്കാളി രാജ്യങ്ങളുമായി വ്യാപാരം നടത്താനും സഹായിക്കും.
Comments