കാസർകോട്: ഉദുമയിൽ അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശിനി റുബീന, മകൾ അനാന മറിയം (5) എന്നിവരെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കളനാട് അരമങ്ങാനം സ്വദേശി താജുദ്ദീന്റെ ഭാര്യയാണ് റുബീന . ഭർത്താവ് വിദേശത്താണ്. റുബീന കളനാട് ഹൈദ്രോസ് ജമാഅത്തിൽ ട്യൂഷൻ ടീച്ചറാണ്.
Comments