അനന്ത്നാഗ് : 29 ദിവസം പ്രായമായ മകനെ കണ്ട് കൊതി തീരാതെയാണ് അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഡിഎസ്പി ഹുമയൂൺ ഭട്ടിന്റെ അന്ത്യയാത്ര . വെടിയേറ്റതിനു പിന്നാലെ ഹുമയൂൺ ഭാര്യ ഫാത്തിമയെ വീഡിയോ കോൾ ചെയ്തിരുനു. വീഡിയോ കോളിനിടെ, ‘മോനെ നന്നായി നോക്കണം‘ എന്നാണ് പറഞ്ഞത്.
ഡിഎസ്പി ഹുമയൂണിന് വയറ്റിലാണ് വെടിയേറ്റത് . പിന്നാലെ ശ്രീനഗറിലെ ആർമി ആശുപത്രിയിൽ എത്തിച്ചു, അവിടെ വച്ചാണ് അദ്ദേഹം ഭാര്യ ഫാത്തിമയെ വീഡിയോ കോൾ ചെയ്ത് തന്റെ പിഞ്ചുകുഞ്ഞിനെ അവസാനമായി കണ്ടത് . അതിനു പിന്നാലെയായിരുന്നു അന്ത്യം . സെപ്റ്റംബർ 27-ന് ഹുമയൂൺ-ഫാത്തിമ വിവാഹത്തിന്റെ ഒരു വർഷം പൂർത്തിയാകാനിരിക്കുകയായിരുന്നു. പിതാവ് ഗുലാം ഹസൻ ഭട്ട് ജമ്മു കശ്മീർ പോലീസിലായിരുന്നു.
എഡിജിപി ജാവേദ് മുജ്തബ ഗീലാനിക്കൊപ്പം ഗുലാം ഹസൻ ഭട്ടും രക്തസാക്ഷിയായ മകന്റെ ത്രിവർണ പതാക പൊതിഞ്ഞ ശവപ്പെട്ടിയിൽ പുഷ്പാർച്ചന നടത്തി. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ചീഫ് സെക്രട്ടറി അരുൺ മേത്ത, ഡിജിപി ദിൽബാഗ് സിംഗ് എന്നിവരും ജമ്മു കശ്മീർ പോലീസിലെ മറ്റെല്ലാ മുതിർന്ന ഉദ്യോഗസ്ഥരും രക്തസാക്ഷിയായ ഉദ്യോഗസ്ഥന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
Comments