പന്ത് തലയിൽ വെച്ച് നടക്കാൻ പറഞ്ഞാൽ പലർക്കും സാധിച്ചുവെന്ന് വരില്ല. ഏറെ പ്രയാസമുള്ള കാര്യമാണിത്. എന്നാൽ തലയിൽ ഫുഡ്‌ബോൾ വെച്ച് കൊണ്ട് ടവറിൽ കയറിയാലോ. ഇത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മാത്രമല്ല തലയിൽ ഫുഡ്‌ബോൾ ബാലൻസ് ചെയ്ത് വെച്ചുകൊണ്ട് റേഡിയോ ടവർ കയറിയെന്ന ലോകറെക്കോർഡും കരസ്ഥമാക്കിയിരിക്കുകയാണ് ഈ നൈജീരിയക്കാരൻ. ടോണി സോളമൻ എന്ന യുവാവാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഇദ്ദേഹം ഫുഡ്‌ബോൾ തലയിൽ ബാലൻസ് ചെയ്ത് 250 അടി ഉയരമുള്ള റേഡിയോ ടവറിന്റെ മുകളിലേക്ക് 150 പടികൾ കയറിയാണ് റെക്കോർഡ് നേടിയത്. സ്വയം വെല്ലുവിളിക്കുന്നതിനും മറ്റുള്ളവരെ വലിയ കാര്യങ്ങൾ ചെയ്യാൻ പ്രചോദിപ്പിക്കുന്നതിനുമാണ് ഈ റെക്കോർഡിലൂടെ താൻ ശ്രമിക്കുന്നതെന്ന് ടോണി വ്യക്തമാക്കി. റെക്കോർഡ് കരസ്ഥമാക്കുന്നതിനായി ഏകദേശം രണ്ട് മാസത്തെ പരിശീലനമാണ് ടോണി പൂർത്തിയാക്കിയത്.. പ്രകടനം കാണുന്നതിനായി തടിച്ചുകൂടിയ ജനങ്ങൾക്ക് മുന്നിലാണ് വിജയക്കൊടി പാറിച്ചത്. 120 പടികളുള്ള ടവർ പന്ത്രണ്ടര മിനിറ്റുകൊണ്ടാണ് അദ്ദേഹം കയറിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഇത് സംബന്ധിച്ച വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ ഇതിനോടകം തന്നെ 1.4 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.
Comments