പാലക്കാട്: അട്ടപ്പാടിയിൽ ഷോക്കേറ്റ് 13 -കാരൻ മരിച്ചു. മുക്കാലി സ്വദേശി ആദർശ് ആണ് മരിച്ചത്. മഴയും ഇടിമിന്നലും ഉണ്ടായിരുന്ന സമയത്ത് പുറത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിയ്‌ക്ക് ഷോക്കേൽക്കുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കുട്ടിയെ ഉടൻ തന്നെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരം ആറ്റിങ്ങലിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് സ്വദേശി ജസിംഷ്(25) ആണ് മരണപ്പെട്ടത്. ജോലിക്കിടെയായിരുന്നു ഇയാൾക്ക് ഷോക്കേറ്റത്. ആറ്റിങ്ങൽ മാമത്ത് വാഹന കമ്പനി ഡിസ്‌പ്ലേയിൽ കൊടുത്തിരുന്ന ലൈറ്റ് കണക്ഷൻ അഴിച്ചു മാറ്റുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments