കണ്ണൂർ: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയുടെ മാല കവർന്നു. കണ്ടപ്പന സ്വദേശി വിജയമ്മയുടെ ഒന്നര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. പ്രതിക്കായി കേളകം പോലീസ് അന്വേഷണം ആരംഭിച്ചു.
കൊട്ടിയൂരിൽ ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിജയമ്മ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. വീടിന്റെ പുറകുവശത്തെ വാതിൽ ചവിട്ടി തുറന്ന് അകത്തുകയറിയ മോഷ്ടാവ് വിജയമ്മയുടെ കഴുത്തിലെ സ്വർണ്ണ മാല തട്ടിയെടുക്കുകയായിരുന്നു. എന്നാൽ മോഷണം തടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് വിജയമ്മയുടെ തലയ്‌ക്കടിച്ചാണ് പ്രതി രക്ഷപ്പെട്ടത്.
വിജയമ്മ നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിജയമ്മയെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേരാവൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുളള സംഘം സംഭവ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പ്രതിയെ കണ്ടെത്താനായി കേളകം പോലീസ് അന്വേഷണം ആരംഭിച്ചു.
Comments