എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ദ്ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 43,920 രൂപ. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5490 ആയി. ഇന്നലെയും പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു. തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ സ്വർണവില വർദ്ധിച്ചിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ചു ഗ്രാമിന് 5470 രൂപയിലും പവന് 43,760 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
സ്വർണവിലയിൽ കാര്യമായ മുന്നേറ്റം ഉണ്ടാകാതിരുന്ന ആഴ്ചയായിരുന്നു ഇത്. സെപ്റ്റംബർ എട്ടിന് ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ശേഷം സെപ്റ്റംബർ 9 മുതൽ 43,000 രൂപ നിലവാരത്തിലാണ് സ്വർണം വ്യാപാരം നടന്നത്. ഓണത്തിനു ശേഷം സ്വർണ വിലയിൽ കാര്യമായ മുന്നേറ്റമുണ്ടാകാതിരുന്നത് ആഭരണം വാങ്ങാനിരിക്കുന്നവർക്ക് അവസരവുമായിരുന്നു.
Comments