എറണാകുളം: അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനത്തിൽ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തി പര്യാവരൺ സംരക്ഷണ ഗതിവിധി വിഭാഗ്. തീരരക്ഷാ സേനയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടന്നുവരുന്ന സമുദ്രതീര ശുചീകരണമാണ് കഴിഞ്ഞദിവസം കേരളത്തിലെ കടൽതീരങ്ങളിൽ നടന്നത്.
സൈനികർക്കൊപ്പം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ , കാസർകോട് ജില്ലകളിൽ പര്യാവരൺ സംരക്ഷണ വിഭാഗ് പ്രവർത്തകർ കടൽതീരങ്ങളിൽ അണിനിരന്നു. കൊല്ലം തിരുമുല്ലവാരം, തിരുവനന്തപുരം ശംഖുമുഖം, എറണാകുളം ഫോർട്ടുകൊച്ചി, വൈപ്പിൻ, മുനയ്ക്കൽ, ചെറായി, അരിയല്ലൂർ, പരപ്പനങ്ങാടി, താനൂർ എന്നീ തീരങ്ങളിലാണ് പ്രധാന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.
തീരരക്ഷാ സേനയ്ക്കൊപ്പം ഭാരതീയ വിദ്യാനികേതൻ സ്കൂളുകളും സ്കൗട്ട് ആന്റ് ഗൈഡ്സ്, എൻഎസ്എസ്, സേവാഭാരതി പ്രവർത്തകരും ശുചീകരണത്തിനിറങ്ങി.
Comments