ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാന്റെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും രാജ്യം പിളര്‍പ്പിലേക്കാണ് നീങ്ങുന്നതെന്നും മുന്‍ അഫ്ഗാന് സൈനിക മേധാവി ഹൈബത്തുള്ള അലിസായ് പറഞ്ഞു.ന്യൂയോര്‍ക്കില്‍ ഒരു പ്രമുഖ മാദ്ധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അഫ്ഗാനില്‍ മുല്ല ഹിബത്തുള്ള എടുക്കുന്ന നയങ്ങളില്‍ താലിബാനിലെ ചില ഗ്രൂപ്പുകള്‍ സന്തുഷ്ടരല്ല.അവര്‍ ഇക്കാര്യം എന്നെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ കാന്ധാരി,ഹെല്മാണ്ടി,ഹഖാനി,ദോഹ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പടെ നാല് താലിബാന് വിഭാഗങ്ങള്‍ ആണ് അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നത്.ഇതിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തോട് യോജിക്കുന്നില്ല.ഇത് വലിയ അരക്ഷിതാവസ്ഥയാണ് അഫ്ഗാനിസ്ഥാനില്‍ സംജാതമാക്കിയിരിക്കുന്ന തെന്ന് അദ്ദേഹം പറഞ്ഞു.
വളരെ നിര്‍ണായകമായ അവസ്ഥയിലൂടെയാണ് അഫ്ഗാന് മുന്നോട്ട് പോകുന്നതെന്നും, അഫ്ഗാനിലെ മുഴുവന്‍ പ്രദേശവും താലിബാന് നിയത്രണത്തിലല്ലെന്നും അദ്ദോഹം പറഞ്ഞു.അല്‍-ഷബാബ് പോലുള്ള ആഫ്രിക്കന്‍ ഭീകരസംഘടനകളും ,അല്‍-ഖ്വയ്ദ അടക്കമുള്ള ഏഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളും അടക്കം നിരവധി സംഘടനകളും അഫ്ഗാനില്‍ പരിശീലനം നടത്തുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത് രാജ്യത്തെ 2001ന് മുന്നേയുള്ള അവസ്ഥയിലേക്കാണ് നയിക്കുന്നതെന്നും ഏറെ അപകടകരമായ അവസ്ഥയില്‍ അഫ്ഗാനെ ഉപേക്ഷിച്ചുപോയ അമേരിക്കയിലെ ബൈഡന് ഭരണകൂടവും അതിന് ഉത്തരവാദികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഫ്ഗാനില്‍ ഒരു പോലീസ് ഓഫാസറായി സേവനം ആരംഭിച്ച അദ്ദേഹം അഫ്ഗാനിസ്ഥാന് യുദ്ധത്തിനിടയില്‍ താലിബാന് വടക്കന്‍ ആക്രമണം അടിച്ചമര്‍ത്താന്‍ 209-ാമത്തെ നോര്‍ത്തേണ്‍ ആര്‍മി കോര്‍പ്സ് ആയും പിന്നീട് അഫ്ഗാന് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കോര്‍പ്സ് കമാന്‍ഡറായും പ്രവര്‍ത്തിച്ചു. ഓഗസ്റ്റ് 11 മുതല്‍ 15 വരെ അഫ്ഗാനിസ്ഥാന് പ്രതിരോധ മന്ത്രാലയത്തിന്റെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് എന്ന നിലയില്‍, ചീഅലിസായി പ്രവര്‍ത്തിക്കുകയും പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ നിര്‍ണായക നേതൃത്വം നല്‍കുകയും ചെയ്തു.നിലവില്‍ അദ്ദേഹം അമേരിക്കയിലാണ് താമസിക്കുന്നത്.
Comments