ചണ്ഡീഗഡ്: പഞ്ചാബിലെ ടാൻ ടരൺ ജില്ലയിൽ നിന്നും പാകിസ്താൻ ഡ്രോൺ കണ്ടെടുത്ത് സുരക്ഷാ സേന. പഞ്ചാബ് പോലീസും ബിഎസ്എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്. രാജോകെ ഗ്രാമത്തിലെ ഒരു നെൽ വയലിലാണ് ഡ്രോൺ കിടന്നിരുന്നതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പഞ്ചാബ് പോലീസിനും ബിഎസ്എഫ് സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഡ്രോൺ നെൽ വയലിൽ കിടക്കുന്നത് കണ്ടത്തിയത്. ചൈനയിൽ നിർമ്മിച്ച ക്വാഡ്‌കോപ്റ്റർ ഡിജെഐ മാൽവിക് 3 ക്ലാസിക് ഡ്രോണാണ് സുരക്ഷാ സേന കണ്ടെത്തിയത്. ഇത് തീയിട്ട് നശിപ്പിച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്നും ബിഎസ്എഫ് സംഘം 2.5 കിലോ ഹെറോയിൻ പോലുള്ള വസ്തു അടങ്ങിയ പാക്കറ്റ് കണ്ടെടുത്തിരുന്നു. ഈ പാക്കറ്റും സുരക്ഷാ സേന നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
Comments