സൂര്യനെ അടുത്തറിയാൻ ഇന്ത്യ വിക്ഷേപിച്ച ആദിത്യ എൽ-1 വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ. ഭാരതത്തിന്റെ ചരിത്രത്തിലെ അടുത്ത നാഴികക്കല്ലുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആർഒ. എക്സിലൂടെയാണ് ഐഎസ്ആർഒ ആദിത്യ എൽ-1 വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ കാര്യം പങ്കുവെച്ചത്. സ്റ്റെപ്സ് ഉപകരണത്തിന്റെ സെൻസറുകൾ ഉപയോഗിച്ചാണ് സൂര്യനിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞതെന്നും ഐഎസ്ഐർഒ എക്സിൽ കുറിച്ചു.
ഭൂമിയിൽ നിന്നും 50,000 കിലോമീറ്റർ അകലെയുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളെയും ഇലക്ട്രോണുകളെയും കുറിച്ചാണ് ഉപകരണം വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. ഇത് ഭൂമിയ്ക്കു ചുറ്റും ആവരണം ചെയ്തപെട്ടിരിക്കുന്ന കണികകളെ കുറിച്ചു പഠിക്കാൻ ശാസ്ത്ര സമൂഹത്തിന് സഹായകരമാകുമെന്നും ഐഎസ്ആർഒ കുറിച്ചു. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററിലെ ഫിസിക്കൽ ലബോറട്ടറിയിലാണ് സ്റ്റെപ്സ് വികസിപ്പിച്ചെടുത്തത്. ബഹിരാകാശ ശാസ്ത്രത്തിലും മികച്ച സാങ്കേതികവിദ്യയിലും ഭാരതം ഉയരുന്ന കാഴ്ചയാണ് ഇതിലൂടെ അടിവരയിടുന്നത്.
Aditya-L1 Mission:
Aditya-L1 has commenced collecting scientific data.The sensors of the STEPS instrument have begun measuring supra-thermal and energetic ions and electrons at distances greater than 50,000 km from Earth.
This data helps scientists analyze the behaviour of… pic.twitter.com/kkLXFoy3Ri
— ISRO (@isro) September 18, 2023
“>
1500 കിലോഗ്രാം ഭാരമുള്ള പേടകം ഓഗസ്റ്റ് 26-നാണ് വിക്ഷേപിച്ചത്. ഇതിൽ 7 പെലോഡുകളും ഉപഗ്രഹം വഹിച്ചിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷം, പരിസ്ഥിതി, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കുകയും ഗവേഷണം നടത്തുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം. പെലോഡുകളിൽ നാലെണ്ണം എൽ-1 എന്ന പ്രത്യേക സ്ഥാനത്ത് നിന്നും സൂര്യനെ നേരിട്ട് നിരീക്ഷിക്കും. മറ്റു പെലോഡുകൾ കണങ്ങളെയും ഫീൽഡുകളെയും കുറിച്ചാണ് പഠനം നടത്തുക.
Comments