കണ്ണൂർ: തലായി ബാല ഗോപാല ക്ഷേത്രത്തിൽ ഭണ്ഡാര കവർച്ച. അരലക്ഷത്തോളം വരുന്ന കാണിക്ക പണം കവർന്നതായിയാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ടിനും മൂന്ന് മണിക്കും ഇടയിലാണ് സംഭവം.
ക്ഷേത്രത്തിൽ അകത്തെ മതിലിനോട് ചേർന്നുള്ള രണ്ട് ഭണ്ഡാരം തകർത്താണ് പണം കവർന്നത്. ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരം കവരാനും ശ്രമം നടത്തിയിരുന്നെങ്കിലും ലോക്ക് സിസ്റ്റം വേറെയായതിനാൽ പരാജയപ്പെട്ടു.
മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തലശ്ശേരി പോലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments