കണ്ണൂർ: തലശ്ശേരി- കുടക് അന്തർ സംസ്ഥാന പാതയിൽ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. മാക്കൂട്ടം പെരുമ്പാടി ചുരത്തിന്റെ പാതയോരത്താണ് മൃതദേഹം കണ്ടെത്തിയത്. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ നിറച്ച നിലയിലായിരുന്നു. സ്ത്രീയുടെ ശരീര ഭാഗങ്ങളാണെന്നാണ് സൂചന.
പാതയോരത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. ട്രോളി ബാഗിൽ നാല് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു ശരീര ഭാഗങ്ങൾ ഉണ്ടായിരുന്നത്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കർണാടക പോലീസ് അറിയിച്ചു.
Comments