രാജ്യത്തെ ഏറ്റവും മികച്ച കായിക വിജയങ്ങളിലൊന്ന് നേടിയ സുൽത്താൻസ് ഓഫ് നെറ്റ് എന്നറിയപ്പെടുന്ന ദേശീയ വനിതാ വോളിബോൾ ടീമിനെ പരസ്യമായി അപമാനിച്ച് തുർക്കി ഇമാം . ഇസ്താംബൂളിലെ എമിനോനു എൽഹാസ് തിമൂർത്താസ് പള്ളിയിലെ ഇമാമാണ് ടീമിനെതിരെ രംഗത്ത് വന്നത് .
‘ വലയുടെ സുൽത്താന്മാർ അവിശ്വാസികളാണ്, അവരെ കാണുന്നത് പാപമാണ്, പക്ഷേ നിങ്ങൾ അവരെ അഭിനന്ദിക്കുന്നു. ഈ സ്ത്രീകൾ ഇസ്ലാമിനെ തകർക്കുകയാണ്.മിടുക്കനും ചടുലനും ധാർമ്മികവുമായ കായികതാരത്തെ നിങ്ങൾക്ക് ഇഷ്ടപ്പെടില്ലേ? ഇങ്ങനെയാണോ ധാർമ്മികത പ്രവർത്തിക്കുന്നത്? അത്തരം അസംബന്ധങ്ങൾ സാധ്യമാകുമോ?
സുൽത്താൻ ഓഫ് ദ നെറ്റ്… ഇപ്പോൾ അവർ സുൽത്താൻ ആയി. ഇങ്ങനെയാണ് മതം പതുക്കെ കുറയുകയും വിശ്വാസം ഇല്ലാതാകുകയും ചെയ്യുന്നത് . ഹറാമായ കാര്യങ്ങളെ നിങ്ങൾ അഭിനന്ദിക്കുന്നു. ശിരോവസ്ത്രം ധരിച്ച കളിക്കുന്ന ഫുട്ബോൾ താരങ്ങളുണ്ട്. ഇവർക്കും അങ്ങനെ ചെയ്തൂടെ ,” ഇമാം കൂട്ടിച്ചേർത്തു. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
Comments