പ്രമുഖ കമ്പനിയായ സ്റ്റാർബക്സിന്റ ഫ്രൂട്ട് ജ്യൂസുകളിൽ പഴങ്ങൾ അടങ്ങിയിട്ടില്ലെന്ന പരാതിയുമായി ഉപഭോക്താക്കൾ. അമേരിക്കയിലെ മാൻഹട്ടനിലാണ് സംഭവം. ന്യൂയോർക്ക് സ്വദേശിയായ ജോവാൻ കോമിനസ്, കാലിഫോർണിയയിലെ ഫെയർഫീൽഡിലെ ജേസൺ മക്അലിസ്റ്റർ സ്ററർ എന്നിവരാണ് സ്റ്റാർബക്സിനെതിരെ രംഗത്ത് വന്നത്. അഞ്ച് ദശലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി ഇരുവരും ആവശ്യപ്പെട്ടത്.
സ്റ്റാർബക്‌സിന്റെ മാംഗോ ഡ്രാഗൺഫ്രൂട്ട്, മാംഗോ ഡ്രാഗൺഫ്രൂട്ട് ലെമനേഡ്, പൈനാപ്പിൾ പാഷൻഫ്രൂട്ട്, പൈനാപ്പിൾ പാഷൻഫ്രൂട്ട് ലെമനേഡ്, സ്‌ട്രോബെറി അക്കായ്, സ്‌ട്രോബെറി അസൈ ലെമനേഡ് റിഫ്രഷേഴ്‌സ് എന്നിവയിൽ പരസ്യം ചെയ്ത മാമ്പഴമോ പാഷനോ അടങ്ങിയിട്ടില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. പഴങ്ങൾക്ക് പകരം പ്രധാന ചേരുവയായി ഉപയോഗിക്കുന്നത് വെള്ളം, മുന്തിരി, പഞ്ചസാര എന്നിവയാണെന്നും പരാതിക്കാർ പറയുന്നു. സ്റ്റാർബക്‌സ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ഇത് ഉപഭോക്തൃ സംരക്ഷണ നിയങ്ങളുടെ ലംഘനമാണെന്നും പരാതിക്കാർ കോടതിയിൽ പറഞ്ഞു.
എന്നാൽ പരാതിയിൽ കഴമ്പില്ലെന്നാണ് സ്റ്റാർബക്‌സ് പറയുന്നത്. ബോട്ടിലിൽ രേഖപ്പെടുത്തിയിരിക്കുന്ന ചേരുവകളെല്ലാം ജ്യൂസിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ലെന്ന് കമ്പനി കോടതിയിൽ വാദിച്ചു. ഉപഭോക്താക്കൾക്ക് ഇക്കാര്യങ്ങളിൽ സംശയമില്ലെന്നും സംശയം ഉന്നയിക്കുന്നവർക്ക് കച്ചവടക്കാർ കൃത്യമായി കാര്യങ്ങൾ വിവരിച്ച് നൽകുന്നുണ്ടെന്നും സ്റ്റാർബക്‌സ് പറഞ്ഞു. മെനു ബോർഡുകളിൽ സ്റ്റാർബക്‌സ് ജ്യൂസുകളിൽ ഉൾപ്പെട്ടിട്ടുള്ള ചേരുവകളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത്രമാത്രം കൃത്യതയോടെയാണ് സ്റ്റാർബക്‌സ് ജ്യൂസുകൾ വികരണം ചെയ്യുന്നതെന്നും കമ്പനി പറഞ്ഞു.
എന്നാൽ കമ്പനിയുടെ വാദങ്ങൾ തള്ളും വിധത്തിലുള്ള കണ്ടെത്തലുകളാണ് ഫെഡറൽ കോടതി കണ്ടെത്തിയത്. മാമ്പഴം,അക്കാ, പാഷൻ തുടങ്ങിയ ജ്യൂസുകളിൽ വാനിലയാണ് പ്രധാന ചേരുവയെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. എന്നാൽ ഐസ് മച്ച ടീ ലാറ്റയിൽ മാച്ചയും ഹണി സിട്രസ് മിന്റ് ടീ തുടങ്ങിയ പേരുകളിൽ ലഭ്യമാകുന്ന ജ്യൂസുകളിലെ ചേരുവകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് സംശയം നിലനിൽക്കുമെന്നും കോടതി വീക്ഷിച്ചു. കാരണം ഐസ് മച്ച ടീ ലാറ്റയിൽ തേനും സിട്രസ് മിന്റ് ടീയിൽ തേനും മിന്റുമാണ് അടങ്ങിയിട്ടുള്ളത്. സങ്കീർണമായ പേരുകൾ നൽകി ഉപഭോക്താക്കളെ സംശയിപ്പിക്കും വിധമാണ് സ്റ്റാർബക്‌സ് ജ്യൂസുകൾ വിതരണം ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
Comments